തിരുവനന്തപുരം: സിനിമ സംവിധായകനും ജെ.സി ഡാനിയേൽ പുരസ്കാര ജേതാവുമായ കെ.ജി. ജോർജിന് ചികിത്സാസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു. പക്ഷാഘാതത്തെ തുടർന്നു ചികിത്സയിലും വിശ്രമത്തിലുമാണ് അദ്ദേഹം. ദിനംപ്രതിയുള്ള ഭീമമായ ചികിത്സാ ചെലവുകൾക്കു പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന അദ്ദേഹത്തിന് അടിയന്തിര ധനസഹായം നൽകണമെന്നു ജോണ് ഫെർണാണ്ടസ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അശരണരും രോഗബാധിതരുമായ കലാ സാംസ്കാരിക പ്രവർത്തകർക്കു ചികിത്സാ ധനസഹായം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒരു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചത്.
കെ.ജി. ജോർജിന് ഒരു ലക്ഷം രൂപ ചികിത്സാ സഹായം അനുവദിച്ചു
12:49 AM Aug 23, 2019 | Deepika.com