വൈക്കം വിശ്വൻ ആശുപത്രിയിൽ
12:49 AM Aug 23, 2019 | Deepika.com
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിനിടയിൽ തളർച്ച അനുഭവപ്പെട്ട ഇടതുമുന്നണി മുൻ കണ്‍വീനർ വൈക്കം വിശ്വനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയക്കു പന്ത്രണ്ടോടെയാണ് നെഞ്ചുവേദനയും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. വൈക്കം വിശ്വന്റെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.