കൊച്ചി: തിരക്കുള്ള സമയങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെതിരേ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് കാളിയാടന്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.
വിമാനയാത്രാ നിരക്കില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനു നല്കിയ നിവേദനത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
വിമാനയാത്രാ നിരക്ക് വർധന: ഹർജിയിൽ സർക്കാരുകളുടെ വിശദീകരണം തേടി
12:06 AM Aug 23, 2019 | Deepika.com