തിരുവനന്തപുരം: പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ എത്രയും പെട്ടെന്നു റിപ്പോര്‍ട്ട് ചെയ്തു നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ ( State PEID CELL- Prevention of Epidemics and Infectious Disease Cell) പുതിയ ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനം തയാറാക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
ഒറ്റ ഡോക്ടറുള്ള ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ സംവിധാനത്തിലൂടെ സ്മാര്‍ട് ഫോണോ കംപ്യൂട്ടറോ ടാബോ ഉപയോഗിച്ചു രോഗവിവരങ്ങള്‍ രേഖപ്പെടുത്താം.
//bit.ly/cdreporting2019 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോള്‍ സംസ്ഥാന പകര്‍ച്ചവ്യാധി പ്രതിരോധ സെല്‍ തയാറാക്കിയ ചോദ്യാവലി ലഭ്യമാകും. അതു പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുകയാണു ചെയ്യേണ്ടത്.
പ്രളയാനന്തരരോഗ നിരീക്ഷണത്തിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്
12:06 AM Aug 23, 2019 | Deepika.com