കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ പ്രാരംഭ വിചാരണ നടപടികൾ നവംബർ 14 ലേക്ക് മാറ്റി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിചാരണ മാറ്റിയത്. കേസിലെ പ്രതികൾക്കെതിരേെ കുറ്റം ചുമത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടും. അഭിമന്യുവിനെ കൊലപ്പെടുത്തിയ കാന്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളിൽ 14 പേരെയും അന്വേഷണ സംഘം അറസ്റ്റുചെയ്തിരുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
അഭിമന്യു വധം ; വിചാരണ നവംബർ 14 ലേക്ക് മാറ്റി
01:23 AM Aug 22, 2019 | Deepika.com