തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റ്റലില്‍ മദ്യപിച്ച് അക്രമം നടത്തിയ യുവ ഡോക്ടർമാർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കൊല്ലം കച്ചേരി സ്വദേശിയും കല്ലമ്പലത്തെ ഒരു സ്വകാര്യാശുപത്രിയിലെ ജൂണിയര്‍ ഡോക്ടറുമായ പബിന് പയസ് (29), തൃശൂര്‍ മുകുന്ദപുരം സ്വദേശിയും ഡോക്ടറും മുന്‍ യൂണിയന് ചെയര്‍മാനുമായ നിതിന്‍ ജോര്‍ജ് (29), ആലപ്പുഴ നിലയ്ക്കല്‍ സ്വദേശി വിപിന്‍ പിള്ള (30) എന്നിവരെയാണ് എസ്ഐ ആര്.എസ്. ശ്രീകാന്ത്, ജിഎസ്ഐ മോഹന്‍ നായര്‍, സിപിഒ ബൈജു, രാജേഷ് ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഹോസ്റ്റലില്‍ വാര്ഡന് അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറുകളും ജനാലകളും മൂന്നംഗസംഘം തല്ലിത്തകര്‍ക്കുകയായിരുന്നു.
ഇത് തടയാനെത്തിയ വിദ്യാര്‍ഥികളെ ഇവര്‍ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തുനിന്ന് മുങ്ങിയ സംഘത്തെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ഹോസ്റ്റലിൽ അക്രമം; യുവ ഡോക്ടര്‍മാര്‍ അറസ്റ്റില്‍
01:09 AM Aug 22, 2019 | Deepika.com