മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് വിചാരണയ്ക്ക് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉത്തരവായി.
ആൾക്കൂട്ട മർദനത്തിനിരയായി മധു കൊല്ലപ്പെട്ട കേസിൽ പതിനാറ് പ്രതികളാണുള്ളത്. ഇവർക്കെതിരെയുള്ള വിചാരണ ആരംഭിക്കാനിരിക്കുകയാണ്. മണ്ണാർക്കാട് എസ്സി -എസ്ടി പ്രത്യേക കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതുവരെ കേസ് കൈകാര്യം ചെയ്തിരുന്നത്.
മധുവിന്റെ കൊലപാതകം: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ ഉത്തരവായി
12:20 AM Aug 22, 2019 | Deepika.com