കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് സംഘടിപ്പിച്ച ത്രിനിത്താ ഷോര്‍ട്ട് ഫിലിം മല്‍സര വിജയികളെ പ്രഖ്യാപിച്ചു. മികച്ച ഒന്നാമത്തെ ചിത്രമായി ജിന്റോ തെക്കിനിയത്ത് സംവിധാനം ചെയ്ത "പാക്കി'യും രണ്ടാമത്തെ ചിത്രമായി ഗിരീഷ് മക്റേരി സംവിധാനം ചെയ്ത "പുല്ലാഞ്ജി'യും മൂന്നാമത്തെ ചിത്രമായി ബെന്‍ജിത് ബേബി സംവിധാനം ചെയ്ത"സോറി'യും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംവിധായകന് ഗിരീഷ് മക്റേരി (പുല്ലാഞ്ഞി), മികച്ച ഛായഗ്രാഹകന്‍ പ്രജി വെങ്കാട് (പുല്ലാഞ്ഞി), മികച്ച എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യന്‍ (ഷേഡ്സ് ഓഫ് ബ്ലാക്ക്), മികച്ച പശ്ചാത്തലസംഗീതം നോബിള്‍ പീറ്റര്‍ (ദി ലാസ്റ്റ് ഡ്രോപ്പ്), മികച്ച തിരക്കഥാകൃത്ത് വിശാല്‍ വിശ്വനാഥന് (കുഞ്ഞാപ്പി), മികച്ച നടി സ്റ്റെഫി ലിയോണ്‍ (മെയാ കുള്‍പ്പാ), ജൂറിയുടെ പ്രത്യേക പരാമര്‍ശം മികച്ച ബാലതാരം അനൈഷ ശര്‍മ (ഷേഡ്സ് ഓഫ് ബ്ലാക്ക്).
കെ.ജി. ജോര്‍ജ്, ജോണ്‍ പോള്‍, ശിവപ്രസാദ് കവിയൂര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. വിജയികള്‍ക്ക് 25നു വൈകുന്നേരം അഞ്ചിന് കെസിബിസി ആസ്ഥാനമായ പിഒസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മാധ്യമ കമ്മീഷന് വൈസ് ചെയര്മാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
ത്രിനിത്താ ഷോര്‍ട്ട് ഫിലിം മത്സരം: "പാക്കി' മികച്ച ചിത്രം
12:03 AM Aug 22, 2019 | Deepika.com