കോട്ടയം: കേരള കോണ്ഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേർത്ത ജോസ് കെ. മാണിയുടെ നടപടി കോടതിയലക്ഷ്യമെന്ന് മോൻസ് ജോസഫും ജോയി ഏബ്രഹാമും സജി മഞ്ഞക്കടന്പനും ആരോപിച്ചു.
ചെയർമാൻ എന്ന നിലയിൽ യോഗം വിളിക്കാൻ അധികാരമില്ലെന്നു കോടതിവിധി നിലനിൽക്കെ അനധികൃതയോഗം വിളിച്ച നടപടി അച്ചടക്ക ലംഘനമാണ്. 23ന് തൊടുപുഴയിൽ വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് വിളിച്ചുചേർക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടപടിയെക്കുറിച്ചു തീരുമാനിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച യുഡിഎഫ് തീരുമാനം തൃപ്തികരമാണ്. ചങ്ങനാശേരി നഗരസഭ ചെയർമാൻസ്ഥാനം സി.എഫ്. തോമസിന്റെ സഹോദരൻകൂടിയായ സാജൻ ഫ്രാൻസിസിനു നൽകാനുള്ള തീരുമാനം യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി സംബന്ധിച്ച് ഉചിതമായ സമയത്തു തീരുമാനമെടുക്കുമെന്നും ഇവർ പറഞ്ഞു.
യോഗം വിളിച്ചതു ശരിയായില്ലെന്നു ജോസഫ് വിഭാഗം
12:30 AM Aug 21, 2019 | Deepika.com