തലശേരി: ധര്‍മടം സഹകരണ ബാങ്കില്‍നിന്നു ലോണിന്റെ മറവില്‍ സിപിഎമ്മിലെ ഉന്നത നേതാവ് തട്ടിയതു ലക്ഷങ്ങള്‍. സംഭവത്തില്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നേതാവിന്റെ ‘ജാഗ്രത കുറവ്’. സംഭവം വിവാദമാകുമെന്നു കണ്ടതോടെ നേതാവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുകയും ഏരിയ കമ്മിറ്റിയില്‍നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്ത്തുകയും ചെയ്തു. ഇതോടെ ബാങ്ക് പ്രസിഡന്റ് സ്ഥാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു നല്‍കുകയും ചെയ്തു.
എന്നാല്‍, ലക്ഷങ്ങള്‍ തട്ടിയെടുത്ത നേതാവിനെ കൈവിടാന്‍ തയാറാകാത്ത പാര്‍ട്ടിനേതൃത്വം നേതാവിനെ പാര്‍ട്ടിയുടെ പോഷകസംഘടനയുടെ നേതൃസ്ഥാനത്തു തുടരാന്‍ അനുവദിച്ചത് ഇപ്പോൾ വിവാദമാകുകയാണ്.
ധര്‍മടം ബാങ്കിൽ ലോണിന്റെ മറവില്‍ സിപിഎം നേതാവ് തട്ടിയതു ലക്ഷങ്ങള്‍
12:03 AM Aug 21, 2019 | Deepika.com