ഇടുക്കി ഡാമിലെ ജലനിരപ്പ് പകുതിയോടടുക്കുന്നു
12:03 AM Aug 21, 2019 | Deepika.com
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ പകുതിയോടടുക്കുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ഡാമിലെ ജലനിരപ്പ് 2,353 അടിയാണ്. സംഭരണശേഷിയുടെ 48.38 ശതമാനമാണിത്. രണ്ടു മാസംകൂടി മഴ അവശേഷിക്കുന്ന സാഹചര്യത്തിൽ ഇക്കുറി 80 ശതമാനം വെള്ളമെങ്കിലും സംഭരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതി വകുപ്പ്.