കസ്റ്റഡി മരണം: പ്രതികൾക്കു ജാമ്യം
11:27 PM Aug 20, 2019 | Deepika.com
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അഞ്ചാം പ്രതിയായ ഹോം ഗാർഡ് ജയിംസ്, ഏഴാം പ്രതി എഎസ്ഐ റോയ് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ഇടുക്കി ജില്ലയിൽ പ്രവേശിക്കരുത്, മൂന്നു മാസത്തേക്ക് തിങ്കളാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം.