കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗം മുൻ പ്രഫസറും ഫാക്കൽറ്റി ഓഫ് ഇന്ത്യൻ മെറ്റാഫിസിക്സ് ഡീനുമായ ഡോ. വി. രാമകൃഷ്ണ ഭട്ട് രാഷ്ട്രപതിയുടെ സംസ്കൃത പുരസ്കാരത്തിന് അർഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സംസ്കൃത ഭാഷയ്ക്കു നൽകിയ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗം വിസിറ്റിംഗ് പ്രഫസറാണ് ഇപ്പോൾ അദ്ദേഹം.
ഡോ. വി. രാമകൃഷ്ണ ഭട്ടിന് പുരസ്കാരം
11:27 PM Aug 20, 2019 | Deepika.com