തിരുവനന്തപുരം: ബിഡിഎസ് കോഴ്സിലേക്ക് നടന്ന മൂന്നാംഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ്പ് കൗണ്‍സലിംഗ് 26, 27 തീയതികളിലായി നടത്തും. മോപ്-അപ് കൗണ്‍സിലിംഗ് 26നു പൂർത്തിയാകാത്ത പക്ഷം 27നും തുടരും. തിരുവനന്തപുരം പാളയം എൽഎംഎസ് കോന്പൗണ്ടിലുള്ള എൽഎംഎസ് വിമൻസ് സെന്റർ കോണ്‍ഫറൻസ് ഹാളിൽ 26ന് രാവിലെ 10 മുതലാണ് മോപ്-അപ്പ് കൗണ്‍സിലിംഗ്. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുള്ളത്.
അഖിലേന്ത്യാ കൗണ്‍സലിംഗിലൂടെ പ്രവേശനം നേടിയവരെ സംസ്ഥാനത്തെ മോപ്-അപ്പ് കൗണ്‍സിലിംഗിനു പരിഗണിക്കുന്നതല്ല. എൻആർഐ ക്വോട്ടയിൽ ആവശ്യക്കാർ ഇല്ലാത്ത പക്ഷം മോപ്-അപ്പ് കൗണ്‍സലിംഗിൽ പുതുതായി രേഖകൾ സമർപ്പിക്കുന്നവരെ പരിഗണിക്കും.
എൻആർഐ ക്വോട്ടയിൽ ആവശ്യക്കാർ ഇല്ലാത്ത പക്ഷം മോപ്-അപ് കൗണ്‍സിലിംഗിൽ പുതുതായി രേഖകൾ സമർപ്പിക്കുന്നവരെ പരിഗണിക്കും.
ബിഡിഎസ് കോഴ്സിലേക്കുള്ള മോപ്-അപ് കൗണ്‍സലിംഗ്
11:27 PM Aug 20, 2019 | Deepika.com