സാലറി ചലഞ്ചിലൂടെ പിരിച്ച 136 കോടി വൈദ്യുതി ബോർഡ് കൈമാറിയില്ല

01:28 AM Aug 20, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ല​​റി ച​​ല​​ഞ്ച് വ​​ഴി വൈ​​ദ്യു​​തി ബോ​​ർ​​ഡ് ജീ​​വ​​ന​​ക്കാ​​രി​​ൽനി​​ന്നു പി​​ടി​​ച്ച 136 കോ​​ടി രൂ​​പ ഒ​​രു വ​​ർ​​ഷ​​മാ​​യി​​ട്ടും പ്രളയ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു കൈ​​മാ​​റി​​യി​​ല്ല.

ഈ​​യി​​ന​​ത്തി​​ൽ 2019 മാ​​ർ​​ച്ച് വ​​രെ 102.61 കോ​​ടി രൂ​​പ വൈ​​ദ്യു​​തി ബോ​​ർ​​ഡ് പി​​രി​​ച്ചെ​​ടു​​ത്തു. തു​​ട​​ർ​​ന്നു​​ള്ള ഓ​​രോ​​ മാ​​സ​​വും 14.65 കോ​​ടി രൂ​​പ വീ​​തം മൂ​​ന്നു​​മാ​​സം പി​​ടി​​ച്ചു. എ​​ന്നാ​​ൽ 10.23 കോ​​ടി കോ​​ടി രൂ​​പ​​മാ​​ത്ര​​മേ ക​​ഴി​​ഞ്ഞ ജൂ​​ണ്‍ 30 വ​​രെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് കൈ​​മാ​​റി​​യി​​ട്ടു​​ള്ളൂ.

2018 സെ​​പ്റ്റം​​ബ​​ർ മു​​ത​​ൽ സാ​​ല​​റി ച​​ല​​ഞ്ചി​​ലൂ​​ടെ ജീ​​വ​​ന​​ക്കാ​​ർ ഒ​​രു​​മാ​​സം മൂ​​ന്നു​​ദി​​വ​​സ​​ത്തെ ശ​​ന്പ​​ളം​​വീ​​തം പ​​ത്തു​​മാ​​സം ന​​ൽ​​കി. ഇ​​ട​​തു യൂ​​ണി​​യ​​ൻ അം​​ഗ​​ങ്ങ​​ളി​​ൽ 99 ശ​​ത​​മാ​​ന​​വും പ​​ങ്കെ​​ടു​​ത്തു. അ​​ണ​​ക്കെ​​ട്ടു​​ക​​ൾ തു​​റ​​ന്നു​​വി​​ടാ​​ൻ അ​​വ​​സാ​​നം വ​​രെ കാ​​ത്തി​​രു​​ന്ന​​താ​​യി ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കെ​​എ​​സ്ഇ​​ബി സ്വ​​ന്തം നി​​ല​​യി​​ൽ 36 കോ​​ടി രൂ​​പ​​യും ജീ​​വ​​ന​​ക്കാ​​ർ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ന​​ൽ​​കി​​യ ശ​​ന്പ​​ള​​വും ഉ​​ൾ​​പ്പെ​​ടെ 50 കോ​​ടി രൂ​​പ സെ​​പ്റ്റംബ​​റി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ​​നി​​ധി​​യി​​ലേ​​ക്ക് ന​​ൽ​​കി​​യി​​രു​​ന്നു.

അ​​തി​​നി​​ടെ, സാ​​ല​​റി ച​​ല​​ഞ്ചി​​ലൂ​​ടെ ജീ​​വ​​ന​​ക്കാ​​രി​​ൽനി​​ന്നു ഗഡുക്കളായി പി​​രി​​ച്ചെ​​ടു​​ത്ത 132 കോ​​ടി രൂ​​പ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ധി​​യി​​ലേ​​ക്ക് കൈ​​മാ​​റാ​​ൻ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്ന​​താ​​യി വൈ​​ദ്യു​​തി ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ എ​​ൻ.​​എ​​സ്. പി​​ള്ള പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു. സ​​മാ​​ഹ​​രി​​ക്കു​​ന്ന പ​​ണം ഒ​​രു​​മി​​ച്ചു കൈ​​മാ​​റാ​​നാ​​ണു തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്.
പ​​ണം സ​​മാ​​ഹ​​ര​​ണം ജൂ​​ലൈ​​യി​​ലാ​​ണ് പൂ​​ർ​​ത്തി​​യാ​​യ​​ത്.