കൽപ്പറ്റ: മേപ്പാടി - പുത്തുമല മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ ഏലവയലിന് സമീപത്തുനിന്നാണ് ഇന്നലെയും മൃതദേഹം കണ്ടെത്തിയത്.
പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ദുരന്തത്തെത്തുടർന്ന് കാണാതായ അഞ്ചു പേരെക്കൂടി ഇനി കണ്ടെ
ത്താനുണ്ട്.
പുത്തുമല ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി
01:07 AM Aug 20, 2019 | Deepika.com