ചങ്ങനാശേരി: മതേതരത്വ ഭാരതത്തിൽ ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതി ദളിത് ക്രൈസ്തവർക്കു ലഭ്യമാക്കണമെന്നു മോൻസ് ജോസഫ് എംഎൽഎ. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കുറുന്പനാടം ഫൊറോനാ പള്ളിയിൽ സംഘടിപ്പിച്ച നീതിഞായർ ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചുവെന്ന ഒറ്റക്കാരണത്താൽ അവകാശങ്ങൾ നിഷേധിക്കുന്നത് അനീതിയാണെന്നും ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ കേരള നിയമസഭ അഭിപ്രായ സമന്വയം രൂപീകരിച്ച് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിരൂപത പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു. അതിരൂപത ചാൻസലർ റവ.ഡോ. ഐസക്ക് ആലഞ്ചേരി സന്ദേശം നൽകി. ഡയറക്ടർ ഫാ. ജോണ്സണ് ചാലയ്ക്കൽ, മാത്യു ജോസഫ്, ബേബി എം.സി., ഷൈജു ജോസഫ്, ജിബിൻ ബാബു എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടു ഫൊറോനാപള്ളി വികാരി ഫാ. ജോർജ് നൂഴായിത്തടം പതാക ഉയർത്തി.
ദളിത് ക്രൈസ്തവർക്കു നീതി നടപ്പാക്കണം: മോൻസ് ജോസഫ് എംഎൽഎ
12:46 AM Aug 20, 2019 | Deepika.com