പി.ജെ. ജോസഫ് വിഭാഗം യോഗത്തിനു സ്റ്റേ
12:46 AM Aug 20, 2019 | Deepika.com
കോട്ടയം: പി.ജെ. ജോസഫ് വിഭാഗം ഇന്നു കൊച്ചിയിൽ വിളിച്ചുചേർത്ത കേരള കോണ്ഗ്രസ്- എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു സ്റ്റേ. കേരള കോണ്ഗ്രസ്- എം ഉന്നതാധികാര സമിതി അംഗം ബാബു ജോസഫ് കോട്ടയം മുൻസിഫ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണു യോഗം ചേരുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്.