ബിയോണ്ട് പിങ്ക് ആപ് ഇനി മലയാളത്തിലും
12:01 AM Aug 20, 2019 | Deepika.com
കൊച്ചി: വളരാന്‍ ആഗ്രഹിക്കുന്ന, സ്വന്തം കാലില്‍ നില്ക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് സാമൂഹ്യസംരംഭക ഡോ.ബിന്ദു എസ്. നായര്‍ നേതൃത്വം നല്കുന്ന ബിയോണ്ട് പിങ്ക് ആപ് ഇനിമുതല്‍ മലയാളത്തിലും ലഭ്യമാകും. ഇംഗ്ലീഷില്‍ വന്ന ഈ ആപ് ആരംഭിച്ച് രണ്ട് വര്‍ഷത്തിനിടെ 90,000 ത്തിലേറെ ഡൗണ്‍ലോഡുകള്‍ പിന്നിട്ടതിനെത്തുടര്‍ന്നാണ് മലയാളം പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.