മലയാളിക്ക് അമേരിക്കയിൽ പുരസ്കാരം
12:01 AM Aug 20, 2019 | Deepika.com
കൊച്ചി: അമേരിക്കയിലെ ന്യൂജേഴ്സി ബെർഗൻ കൗണ്ടി ഏർപ്പെടുത്തിയ സാമൂഹ്യ സേവന പുരസ്കാരത്തിന് മലയാളിയായ ഷിജോ പൗലോസ് അർഹനായി. കാലടി കൊറ്റമം സ്വദേശിയായ ഷിജോ ദീർഘകാലമായി അമേരിക്കയിൽ മാധ്യമരംഗത്തു പ്രവർത്തിക്കുകയാണ്. ഈ രംഗത്തെ സാമൂഹ്യ ഇടപെടലുകൾ പരിഗണിച്ചാണു പുരസ്കാരം. കൗണ്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടിവ് ജെയിംസ് ടെഡസ്കോ പുരസ്കാരം സമർപ്പിച്ചു.