കുട്ടനാട്ടിൽ അവധി
12:54 AM Aug 19, 2019 | Deepika.com
ആലപ്പുഴ: ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാൽ കുട്ടനാട് താലൂക്കിലെ അങ്കണവാടികൾ, പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാന്പുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളിൽ പോഷകാഹാര വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനം നടത്തണം.