ഗര്‍ഷോം പുരസ്കാരങ്ങള്‍
12:17 AM Aug 19, 2019 | Deepika.com
കൊച്ചി: പ്രവാസി മലയാളികള്‍ക്കായുള്ള 2019ലെ ഗര്‍ഷോം ഫൗണ്ടേഷന്റെ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗര്‍ഷോം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് വി.എ. ഹസന് (ദുബായ്), പ്രവാസി വനിത അവാര്‍ഡിന് ഡോ. ലാലി സാമുവല്‍ (ന്യൂസിലാൻഡ്), പ്രവാസി രത്ന അവാര്‍ഡിന് ബാബു വര്‍ഗീസ് (യുഎസ്എ), യംഗ് ടാലന്റ് അവാര്‍ഡിന് ഡോ. രാംകുമാര്‍ നായര്‍ (സ്വീഡന്), ബിസിനസ് എക്സലന്‍സ് അവാര്‍ഡിന് ബിജു വര്‍ഗീസ് (ഇന്ത്യ) എമര്‍ജിംഗ് ബിസിനസ്മാന് അവാര്‍ഡിന് ടിബി കുരുവിള ( ജപ്പാന്), യംഗ് ബിസിനസ്മാന് അവാര്‍ഡിന് സ്വരൂപ് രാജന് മയില്‍വാഹനം (കുവൈറ്റ്) എന്നിവര്‍ അര്‍ഹരായി.മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്കാരം ഓസ്ട്രേലിയായിലെ എന്റെ കേരളം തെരഞ്ഞെടുത്തു.