കൊച്ചി: സിപിഐ നേതാക്കൾക്കെതിരേയുള്ള ലാത്തിച്ചാർജിൽ ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥർക്കു നേരേ നടപടികൾ വേണ്ടെന്ന ഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞശേഷം പ്രതികരിക്കാമെന്ന് എൽദോ ഏബ്രഹാം എംഎൽഎ. സർക്കാർ തീരുമാനം വരട്ടെയെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവും മാധ്യമങ്ങളോടു പ്രതികരിച്ചു.
ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് ഐജി ഓഫീസിലേക്കു സിപിഐ നടത്തിയ മാർച്ചിനുനേരേയാണു ലാത്തിച്ചാർജ് ഉണ്ടായത്. സംഭവത്തിൽ എംഎൽഎയ്ക്കും പി. രാജുവിനും ഏതാനും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.
മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞ ശേഷം പ്രതികരണം:എൽദോ ഏബ്രഹാം
11:51 PM Aug 17, 2019 | Deepika.com