മുത്തലാഖ്: സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട്ട്
12:19 AM Aug 17, 2019 | Deepika.com
മുക്കം: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി കാണിച്ച് യുവതി താമരശേരി കോടതിയിൽ നൽകിയ പരാതിയിൽ ഭർത്താവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ സ്വദേശിനിയുടെ പരാതിയിലാണ് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ. ഉസാമിനെ എസ്.ഐ ഷാജിദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ് ആക്ട് (മുത്തലാഖ് നിയമം) പ്രകാരമാണ് കേസെടുത്തത്. മുത്തലാഖ് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസാണിത്.