നെടുമ്പാശേരി: സ്വാതന്ത്ര്യദിനത്തിൽ കൊച്ചി വിമാനത്താവളംവഴി വിദേശത്തേക്ക് യാത്രചെയ്യാനെത്തിയ ആൾ ബാഗിൽ ബോംബാണെന്ന് തമാശ പറഞ്ഞതിനെത്തുടർന്ന് സിഐഎസ്എഫിന്റെ പിടിയിലായി.
കൊച്ചിയിൽനിന്ന് ശ്രീലങ്കൻ എയർവേയ്സിൽ കൊളംബോ വഴി ദോഹയിലേക്ക് പോകാനെത്തിയ ചാലക്കുടി ഇലഞ്ഞിപ്പാറ വള്ളത്തുപറമ്പിൽ വി.എൻ. രവിനാരായണൻ (60)ആണ് കുടുങ്ങിയത്. സ്വാതന്ത്ര്യദിനം പ്രമാണിച്ച് കൊച്ചി വിമാനത്താവളത്തിൽ കർശന സുരക്ഷ ഒരുക്കിയിരുന്നതിനാൽ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് രവിനാരായണൻ ബാഗേജിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞത്. സിഐഎസ്എഫ് പിന്നീട് ഇയാളെ നെടുമ്പാശേരി പൊലീസിനു കൈമാറിയതോടെ ഇയാളുടെ യാത്രയും മുടങ്ങി.
വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. പതിവ് സുരക്ഷാ പരിശോധനകൾക്കുശേഷം വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പാണ് യാത്രക്കാരുടെ ബാഗുകൾ വിമാനകമ്പനി ജീവനക്കാർ വീണ്ടും പരിശോധിച്ചത്.
ബാഗിൽ ബോംബെന്നു തമാശ പറഞ്ഞതിനു സിഐഎസ്എഫ് പിടികൂടി
12:12 AM Aug 17, 2019 | Deepika.com