ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത നീതിഞായർ ആചരണം നാളെ കുറുന്പനാടം ഫൊറോനാ പള്ളിയിൽ നടക്കും. രാവിലെ 7.30നുള്ള വിശുദ്ധകുർബാനയെ തുടർന്ന് വികാരി ഫാ.ജോർജ് നൂഴായിത്തടം പതാക ഉയർത്തും.
തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിക്കും. അതിരൂപതാ ചാൻസലർ റവ.ഡോ.ഐസക് ആലഞ്ചേരി സന്ദേശം നൽകും. ഡയറക്ടർ ഫാ.ജോണ്സണ് ചാലക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ഡൊമനിക് ജോസഫ്, മാത്യു ജോസഫ്, ഷാനി ജോണ്, സിജോ ജേക്കബ്, ഷൈജു ജോസഫ്, ആൻസമ്മ ദേവസ്യ, ബേബി എം.സി. എന്നിവർ പ്രസംഗിക്കും.
ചങ്ങനാശേരി അതിരൂപത നീതിഞായർ ആചരണം നാളെ
11:49 PM Aug 16, 2019 | Deepika.com