തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് ടെക്നീഷ്യൻ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് ചെന്നൈയിലെ ദക്ഷിണ മേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയ്നിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കളമശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്ററും സംയുക്തമായി, കളമശേരി, സർക്കാർ പോളിടെക്ക്നിക്ക് കോളജിൽ സെപ്റ്റംബർ ഏഴിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഏകദേശം 1000 ഒഴിവുകൾ പ്രതീക്ഷിക്കുന്നു.
സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇന്റർവ്യൂ. 3542 രൂപയാണ് കുറഞ്ഞ പ്രതിമാസ സ്റ്റൈപ്പൻഡ്. ട്രെയ്നിംഗിന് ശേഷം കേന്ദ്രസർക്കാർ നൽകുന്ന പ്രോഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യതലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. കൂടാതെ ട്രെയ്നിംഗ് കാലത്തുളള പ്രാവീണ്യം കണക്കിലെടുത്തു പല സ്ഥാപനങ്ങളും സ്ഥിരം ജോലിക്കും അവസരമൊരുക്കുന്നു. സർട്ടിഫിക്കറ്റുകളുടെയും മാർക്ക്ലിസ്റ്റുകളുടെയും അസൽ മൂന്നു കോപ്പികളും വിശദമായ ബയോഡേറ്റയുടെ മൂന്നു കോപ്പികളും സഹിതം ഏഴിന് രാവിലെ 9.30 ന് തെരഞ്ഞെടുപ്പ് കേന്ദ്രത്തിൽ ഹാജരാകണം.
സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഇന്റർവ്യൂ തീയതിയ്ക്ക് മുൻപ് രജിസ്റ്റർ ചെയ്യണം. അപേക്ഷ ഫോമും രജിസ്റ്റർ ചെയ്യുന്നതിനുളള മാർഗ നിർദേശങ്ങളുംwww.sdcentre.orgൽ ലഭിക്കും. ഇന്റർവ്യൂ ദിവസം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല.
ഡിപ്ലോമക്കാർക്ക് അപ്രന്റീസ് ട്രെയ്നിംഗ്
11:49 PM Aug 16, 2019 | Deepika.com