രാമപുരം: വീടിന്റെ മച്ച് ഇടാൻ കയറിയ വീട്ടുടമസ്ഥൻ കാൽ വഴുതി വീണ് മരിച്ചു. കൂടപ്പുലം പാലനാനിക്കൽ (കുര്യംതെക്കേൽ) കെ.പി. ദേവസ്യ(70) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അപകടം. ഭാര്യയും കൊച്ചുമക്കളും ചേർന്ന് ദേവസ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
ഭാര്യ മറിയക്കുട്ടി ചേറ്റുകുളം കൊറ്റുകുന്നത്ത് കുടുംബാഗമാണ്. മക്കൾ: സിബി, ബിജു. മരുമകൾ: സിനി. സംസ്കാരം ഇന്ന് രാവിലെ 11 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
വീടിന്റെ മച്ചിൽ കയറിയ വീട്ടുടമ കാൽ വഴുതിവീണ് മരിച്ചു
11:43 PM Aug 16, 2019 | Deepika.com