ഈരാറ്റുപേട്ട: കുട്ടിയെ കുളിപ്പിക്കാനുള്ള ശ്രമത്തിനിടെ അമ്മ തലകറങ്ങി വീണതിനെത്തുടര്‍ന്ന് കൈയിലിരുന്ന പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. ഈരാറ്റുപേട്ട വട്ടക്കയം കൂറുമുള്ളുംതടത്തില് മാഹിന്റെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.
കുട്ടിയെ കുളിപ്പിക്കാനായി ബാത്ത്റൂമില്‍ കയറിയപ്പോള്‍ അമ്മയ്ക്കു രക്തസമ്മര്‍ദം കുറയുകയും തലകറങ്ങി വീഴുകയുമായിരുന്നു. കൈയിലിരുന്ന കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്കാണ് വീണത്. വീട്ടുകാര്‍ ഏറെ വൈകിയാണ് ഇരുവരെയും കണ്ടെത്തിയത്. ഉടന്‍തന്നെ പിഎംസി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം നൈനാര്‍ പള്ളിയില്‍ ഖബറടക്കി.
അമ്മയുടെ ബോധക്ഷയത്തിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
11:43 PM Aug 16, 2019 | Deepika.com