തിരുവനന്തപുരം: ഈറോഡ് റെയിൽവെ സ്റ്റേഷനിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ താഴെപ്പറയുന്ന ട്രെയിനുകൾ മറ്റു റൂട്ടുകളിലൂടെയാകും സഞ്ചരിക്കുക. 19, 20, 21 തീയതികളിൽ നാഗർകോവിൽ നിന്നുള്ള മുംബൈ -സിഎസ്എംടി. എക്സ്പ്രസ് (നം. 16340) കരൂർ, നാമക്കൽ, സേലം വഴിയായിരിക്കും പോവുക.
മുംബൈ സിഎസ്എംടി യിൽ നിന്ന് ഈ മാസം 18 നു പുറപ്പെടേണ്ട നാഗർകോവിൽ എക്സ്പ്രസ് (നം. 16339) സേലം, നാമക്കൽ, കരൂർ വഴി തിരിച്ച് വിടും. ഈ രണ്ട് ട്രെയിനുകൾക്കും ഈറോഡിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
ട്രെയിനുകൾ വഴിതിരിച്ചു വിടും
11:43 PM Aug 16, 2019 | Deepika.com