തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് വേളാങ്കണ്ണിക്കും തിരുവനന്തപുരത്തിനുമിടയിൽ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും :
തിരുവനന്തപുരം -വേളാങ്കണ്ണി പ്രത്യേക ട്രെയിൻ (06085) ഈ മാസം 28, അടുത്ത മാസം 04 തീയതികളിൽ വൈകുന്നേരം 7.45 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടും. പിറ്റെദിവസം രാവിലെ 10.05 ന് വേളാങ്കണ്ണിയിൽ എത്തും.
വേളാങ്കണ്ണി-തിരുവനന്തപുരം പ്രത്യേക ട്രെയിൻ (06086) ഈ മാസം 29, അടുത്ത മാസം 05 തീയതികളിൽ രാത്രി 11.45 ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.15 ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരം- വേളാങ്കണ്ണി പ്രത്യേക ട്രെയിൻ
11:43 PM Aug 16, 2019 | Deepika.com