തിരുവനന്തപുരം: തപാൽ വകുപ്പ് യൂണിസെഫുമായി ചേർന്ന് ‘കുട്ടികളുടെ അവകാശങ്ങൾ’ എന്ന വിഷയത്തിൽ സ്റ്റാന്പ് രൂപകൽപ്പനാ മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ വിജയിക്കുന്ന എൻട്രികൾ ഈ വർഷത്തെ ശിശുദിന വേളയിൽ പുറത്തിറക്കുന്ന സ്റ്റാന്പിൽ ഉൾപ്പെടുത്തും.
മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 50,000 രൂപ, 25000 രൂപ, 10,000 രൂപ വീതം കാഷ് അവാർഡും ലഭിക്കുന്നതാണ്. ഇതിനു പുറമെ അഞ്ചു പേർക്ക് 5000 രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും.
ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ളാസുകളിൽ പഠിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. എൻട്രികൾ ദ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ (ഫിലാറ്റലി), റൂം നന്പർ 108, ഡാക് ഭവൻ, പാർലമെന്റ് സ്ട്രീറ്റ്, ന്യൂഡൽഹി-110001 എന്ന വിലാസത്തിൽ നേരിട്ടയക്കണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾ www.indiapost.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വിദ്യാർഥികൾക്കായി തപാൽ വകുപ്പിന്റെ സ്റ്റാന്പ് രൂപകൽപ്പനാ മത്സരം
11:43 PM Aug 16, 2019 | Deepika.com