കൊച്ചി: കാലിക്കറട്ട്് സർവകലാശാലാ സിൻഡിക്കട്ടിലേക്ക് തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പുതിയങ്ങാടി സ്വദേശി എം. രാജൻ നൽകിയ ഹർജിയിൽ ഹർജിയിൽ അന്തിമ തീർപ്പാകും വരെ ബാലറ്റ് പേപ്പറുകൾ രജിസ്ട്രാറുടെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി. തെരഞ്ഞെടുപ്പിൽ സർവകലാശാലയുടെ ചട്ടം ലംഘിച്ച് വൈസ് ചാൻസലർ ഇടപെട്ടെന്നും ഇതു ക്രമക്കേടാണെന്നുമാണ് ഹർജിയിലെ ആരോപണം. കഴിഞ്ഞ മേയ് 13ലെ വിജ്ഞാപനം പ്രകാരം ജൂണ്‍ ഏഴിനാണ് 11 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സ്ഥാനാർഥികൾക്ക് വോട്ടുകൾ വീതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഇടപെട്ട് സർക്കുലർ ഇറക്കിയെന്നും ഇതു നിയമവിരുദ്ധമാണെന്നുമാണ് ഹർജിയിലെ ആരോപണം.
കാലിക്കട്ട് വാഴ്സിറ്റി: ബാലറ്റ് പേപ്പറുകൾ രജിസ്ട്രാർ സൂക്ഷിക്കണം
11:43 PM Aug 16, 2019 | Deepika.com