കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഡൗണ്ടൗണ് കേരള മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റോട്ടറി ഡിസ്ട്രിക്ട് 3201 ലീഡർഷിപ്പ് സെമിനാർ റോട്ടറി ലീഡ് 2019 നാളെ ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
റോട്ടറി കൊച്ചിൻ ഡൗണ്ടൗണ് പ്രസിഡന്റ് അഖിലേഷ് അഗർവാൾ അധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ ആമുഖപ്രഭാഷണം നടത്തും. ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും. ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. കെ.എം.എ. പ്രസിഡന്റ് ജിബു പോൾ പ്രഭാഷണം നടത്തും.
ലീഡ് 2019 ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ് സ്വാഗതവും ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി ആൽഗേഴ്സ് ഖാലിദ് നന്ദിയും പറയും. തുടർന്നു നടക്കുന്ന വിവിധ സെഷനുകളിൽ നോകിയ ഫോണ്‍സ് എച്ച്എംഡി ഗ്ലോബൽ ഡയറക്ടർ ടി.എസ്. ശ്രീധർ, എഴുത്തുകാരനും ബ്രാൻഡിംഗ് വിദഗ്ധനുമായ ഹാരിഷ് ബിജൂർ എന്നിവർ ക്ലാസുകൾ നയിക്കും.
ഉച്ചയ്ക്ക് 1.15 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ജോസ് ചാക്കോ, എസ്. രാജശേഖർ എന്നിവർ ആശംസ അർപ്പിക്കും. ആർ. മാധവ് ചന്ദ്രൻ സമാപനപ്രസംഗം നടത്തും. ജി.എൻ. രമേശ് സ്വാഗതവും ഡോ. നന്ദിനി നായർ നന്ദിയും പറയും. കേരളത്തിലെയും തമിഴ്നാട്ടിലെയും 145 റോട്ടറി ക്ലബ്ബുകളിൽനിന്നായി ആയിരത്തിലേറെ റോട്ടറി പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും
റോട്ടറി ഡിസ്ട്രിക്ട് 3201 ലീഡർഷിപ്പ് സെമിനാർ
11:43 PM Aug 16, 2019 | Deepika.com