കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സാവധാനം ഉയരുന്നു. ഇന്നലെ രാവിലെ ആറിന് 130.4 അടിയാണ് ജലനിരപ്പ്. 57. 4 മില്ലിമീറ്റർ അണക്കെട്ടിലും 36.4 മി.മീ. തേക്കടിയിലും മഴ ലഭിച്ചു.
ഇന്നലെ രാവിലെ ആറുവരെ സെക്കൻഡിൽ 2677.78 ഘനയടി വെള്ളം അണക്കെട്ടിലേക്കൊഴുകിയെത്തിയിരുന്നു. ജലനിരപ്പ് ഇന്നു പുലർച്ചയോടെ 131 അടി പിന്നിട്ടേക്കും. 142 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി.
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 131 അടിയിലേക്ക്
12:40 AM Aug 15, 2019 | Deepika.com