തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സംസ്ഥാനതല പരിപാടികൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 8.30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും.
മറ്റു ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കാൻ ചുമതലയുള്ള മന്ത്രിമാരുടെ വിശദാംശം ചുവടെ: കൊല്ലം- കെ. രാജു, പത്തനംതിട്ട- ജെ. മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരൻ, കോട്ടയം- പി. തിലോത്തമൻ, ഇടുക്കി- എം.എം. മണി, എറണാകുളം- വി.എസ്. സുനിൽകുമാർ, തൃശൂർ- എ.സി. മൊയ്തീൻ, പാലക്കാട്- കെ.കൃഷ്ണൻകുട്ടി, മലപ്പുറം- കെ.ടി ജലീൽ, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, വയനാട്- കെ.കെ. ശൈലജ ടീച്ചർ, കണ്ണൂർ- ഇ.പി. ജയരാജൻ, കാസർഗോഡ്- ഇ. ചന്ദ്രശേഖരൻ.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും
12:30 AM Aug 15, 2019 | Deepika.com