തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീൽ മോഷ്ടിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ ജാമ്യ ഹർജി കോടതി തള്ളി. പ്രതിക്കെതിരേ ശക്തമായ തെളിവ് ഉണ്ടെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയാൽ പ്രതി ഇതു നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നുമുള്ള പോലീസ് റിപ്പോർട്ട് കണക്കിലെടുത്താണു ജാമ്യഹർജി കോടതി തള്ളിയത്.
തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇതിനിടെ, ബിരുദ വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്തിയകേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്ത്,നസീം എന്നിവരെ ജില്ലാ ജയിലിൽനിന്നു സെൻട്രൽ ജയിലിലേക്കു മാറ്റാനും കോടതി നിർദേശിച്ചു. പ്രതികൾക്കു ജയിലിനുള്ളിൽ അനന്തു കൊലക്കേസിലെ പ്രതികളിൽനിന്നു വധഭീഷണി ഉണ്ടെന്നു കാണിച്ചു കോടതയിൽ നൽകിയ അപേക്ഷയിലാണു നടപടി.
യൂണിവേഴ്സിറ്റി കോളജിലെ വ്യാജ സീൽ: ജാമ്യ ഹർജി തള്ളി
12:30 AM Aug 15, 2019 | Deepika.com