ചില ജില്ലകളിൽ ഇന്ന് അവധി
01:27 AM Aug 08, 2019 | Deepika.com
കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉൾപ്പെടെ ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടമാർ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിൽ അങ്കണവാടികൾ, മദ്രസകൾ ഉൾപ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകൾക്ക് അവധി ബാധകമല്ല.