കൊച്ചി: ദേശീയപാത നിയമപ്രകാരം റോഡ് വികസനത്തിന് ഏറ്റെടുത്ത ഭൂമിക്ക് 2014 ഡിസംബര്‍ 31 നകം നഷ്ടപരിഹാരം നല്കിയിട്ടില്ലെങ്കില് 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം പുനർ നിര്‍ണയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഏറ്റെടുത്ത മൊത്തം ഭൂമിയുടെ ഭൂരിപക്ഷം ഉടമകള്‍ക്കും ഇതുപ്രകാരം നഷ്ടപരിഹാരം നല്കിയിട്ടില്ലെങ്കില് ഇക്കാലയളവില്‍ പണം ലഭിച്ചവര്‍ക്കും 2013 ലെ നിയമപ്രകാരം തുക നല്കാന് അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാരം പുനർനിര്‍ണയിക്കണം: കോടതി
01:27 AM Aug 08, 2019 | Deepika.com