തിരുവനന്തപുരം: മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ദീനാനുകമ്പയും നയതന്ത്ര വൈദഗ്ധ്യവുമുള്ള നേതാവായിരുന്നു സുഷമ സ്വരാജ്. വിവിധ വിഷയങ്ങളിൽ അവർ നടത്തിയിട്ടുള്ള ഇടപെടലുകൾ ബാവാ അനുസ്മരിച്ചു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം, അനേകം മലയാളി നഴ്സുമാരുടെ മോചനം എന്നിവ പ്രത്യേകം അനുസ്മരിക്കുന്നു.
മദർ തെരേസയുടെ വിശുദ്ധ നാമകരണ നടപടികളിൽ റോമിൽ സംബന്ധിക്കാനെത്തിയത് നന്ദിപൂർവം ഓർക്കുന്നു. ഭാരത ക്രൈസ്തവ സമൂഹത്തോട് സുഷമ സ്വരാജ് വളരെ ഉൗഷ്മളമായ ബന്ധമാണ് പുലർത്തിയിരുന്നതെന്ന് ബാവ പറഞ്ഞു.
സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മാർ ക്ലീമിസ് ബാവ അനുശോചിച്ചു
12:33 AM Aug 08, 2019 | Deepika.com