തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിൽ ചന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം എന്നീ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി ഇന്നുണ്ടാകും. ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം മണികണ്ഠൻ, അദ്വൈത്, ആദിൽ മുഹമ്മദ്, ആരോമൽ എന്നീ നാലുമുതൽ ആറുവരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു.
പ്രതികൾ ചെയ്ത പ്രവൃത്തി അതീവ ഗൗരവമുള്ളത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
മുഖ്യപ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
01:10 AM Jul 24, 2019 | Deepika.com