കോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിനു മുൻപിൽ ധർണ നടത്തി. അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുക, ബ്രോക്കൺ സർവീസ് കോടതി വിധി നടപ്പാക്കുക, ശന്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാൻ അഡ്വ. രാജു ആന്റണി ഉദ്ഘാടനം ചെയ്തു.
കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി എം.കെ. ബിജു, ട്രഷറർ പി.എം. മുഹമ്മദാലി, സാബു കുര്യൻ, പി.പി. ഫ്രാൻസിസ്, പി. പ്രസാദ് ടൈറ്റസ്, ഷാജു ചെറിയാൻ, ജോസഫ് മാത്യു, ജോസ് ജോസഫ്, ജോജൻ സെബാസ്റ്റ്യൻ, എം.ആർ.ബാലു, ഏബ്രഹാം കുര്യൻ, കോശി ഏബ്രഹാം, സജിത് പി. ജോസ്, കെ. ശശി, ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
കെഎസ്ടിഎഫ് ധർണ നടത്തി
12:34 AM Jul 24, 2019 | Deepika.com