എ​യിം​സ് മാ​തൃ​ക​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ടോ​ട്ട​ൽ ട്രോ​മാ​കെ​യ​ർ

12:34 AM Jul 24, 2019 | Deepika.com
കൊ​​ച്ചി: എ​​യിം​​സ് മാ​​തൃ​​ക​​യി​​ൽ ഗ​​വ​. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ടോ​​ട്ട​​ൽ ട്രോ​​മാ​​കെ​​യ​​ർ ആ​​രം​​ഭി​​ക്കു​​മെ​​ന്നു മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ പ​​റ​​ഞ്ഞു. കൂ​​ടാ​​തെ ബ​​യോ സേ​​ഫ്റ്റി ല​​വ​​ൽ 3 ലാ​​ബു​​ക​​ൾ ആ​​രം​​ഭി​​ക്കാ​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ ഊ​​ർ​​ജി​​ത​​മാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ലാ​​ബ് ഉ​​ട​​ൻ പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കും. കോ​​ഴി​​ക്കോ​​ട് ലാ​​ബ് ആ​​രം​​ഭി​​ക്കാ​​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​​നു​​വാ​​ദം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ആ​​ല​​പ്പു​​ഴ​​യി​​ൽ ലാ​​ബി​​നെ കൂ​​ടു​​ത​​ൽ ശ​​ക്ത​​ിപ്പെ​​ടു​​ത്തു​​മെ​​ന്നും മ​​ന്ത്രി ച​​ട​​ങ്ങി​​ൽ പ​​റ​​ഞ്ഞു.

ര​​ണ്ടു​ വ​​ർ​​ഷ​​ത്തി​​നി​​ടെ പ​​ക​​ർ​​ച്ച​​വ്യാ​​ധി​​യി​​ൽ കു​​റ​​വ് വ​​ന്നി​​ട്ടു​​ണ്ട്. ആ​​ർ​​ദ്രം മി​​ഷ​​ൻ വ​​ഴി ആ​​രോ​​ഗ്യ രം​​ഗ​​ത്ത് വ​​ലി​​യ മാ​​റ്റം ത​​ന്നെ കൈ​​വ​​രി​​ക്കാ​​ൻ സാ​​ധി​​ച്ചു. കാ​​ൻ​​സ​​ർ ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ്, ക്യാ​​ൻ​​സ​​ർ ര​​ജി​​സ്ട്രി , ഗ​​വ. സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ സ്ട്രോ​​ക്ക് യൂ​​ണി​​റ്റ് , ടോ​​മ കെ​​യ​​ർ പ്രോ​​ജ​​ക്ട് എ​​ന്നി​​വ രൂ​​പീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​വ​​ർ​​ത്ത​​നം പു​​രോ​​ഗ​​മി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഓ​​ഗ​​സ്റ്റ് മാ​​സം 100 ലൈ​​ഫ് സേ​​വിം​ഗ് ആം​​ബു​​ല​​ൻ​​സു​​ക​​ൾ നി​​ര​​ത്തി​​ലി​​റ​​ങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു.