യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നാളെ രാവിലെ ആറു മുതൽ
12:23 AM Jul 24, 2019 | Deepika.com
തിരുവനന്തപുരം: യുഡിഎഫ് നാളെ രാവിലെ ആറു മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു. യൂണിവേഴ്സിറ്റി കോളജിലെ അക്രമത്തിലും ക്രമക്കേടിലും ജുഡീഷൽ അന്വേഷണം നടത്തുക, പിഎസ്സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, വൈദ്യുതി ചാർജ് വർധന, കാരുണ്യ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കൽ, പോലീസ് അതിക്രമങ്ങൾ, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണു സമരം.