തിരുവനന്തപുരം: ഭീകരവിരുദ്ധ സേനാ മേധാവിയായി എസ്പി ചൈത്ര തെരേസ ജോണിനെ നിയമിച്ച് സർക്കാർ ഉത്തരവായി. 2015 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണ് ഭീകരവിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ എസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെ സർക്കാർ സ്ഥലം മാറ്റിയിരുന്നു. വനിതാ ബറ്റാലിയന്റെ ചുമതല വഹിക്കുന്നതിനിടയിലാണ് ഭീകരവിരുദ്ധ സേനയുടെ മേധാവിയായി നിയമിതയായത്.
എസ്പി ചൈത്ര തെരേസ ഭീകരവിരുദ്ധ സേനാ മേധാവി
12:23 AM Jul 24, 2019 | Deepika.com