തിരുവനന്തപുരം: തലയോട്ടിക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി മന്ത്രി എം.എം. മണിക്കു നടത്തിയ ശസ്ത്രക്രിയ പൂര്‍ണവിജയമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് മന്ത്രിക്ക് ശസ്ത്രക്രിയ ആരംഭിച്ചത്. 11 മണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയായി.
കഴിഞ്ഞ ബുധനാഴ്ചയാണ് തലയോട്ടിക്കുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവം നേരിയതാണെന്ന് തുടക്കത്തില്‍ കരുതിയിരുന്നെങ്കിലും ശസ്ത്രക്രിയ അടിയന്തരമായി നടത്തേണ്ടതുണ്ടെന്ന് പിന്നീട് മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം മന്ത്രി ആഹാരം കഴിച്ചുവെന്നും ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ വാര്‍ഡിലേക്കു മാറ്റുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മന്ത്രി മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി
12:23 AM Jul 24, 2019 | Deepika.com