കൊച്ചി: ദേശീയപാത 85 വികസനത്തിന്റെ ഭാഗമായി ദേശീയപാതാ നിയമമോ ഭൂമി ഏറ്റെടുക്കല്‍ നിയമമോ പാലിക്കാതെ ഹാരിസണ്‍സ് പ്ലാന്റേഷന്സിന്റേതുള്പ്പെടെയുള്ള കൈവശഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ദേശീയപാതാ നിയമവും ചട്ടവും അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കാതെ തേയിലച്ചെടികളടക്കം പിഴുതുമാറ്റി സ്ഥലം ഏറ്റെടുക്കാനും നിര്‍മാണം നടത്താനും ദേശീയപാതാ അധികൃതര്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ഹാരിസണ്‍സ് പ്ലാന്റേഷന് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
റോഡ് നിര്‍മാണം അതിവേഗം പൂര്ത്തീകരിക്കേണ്ടതുണ്ടെന്ന വസ്തുതയും ഉചിതമായ നഷ്ടപരിഹാരം നല്കിയാല് ഭൂമി വിട്ടുകൊടുക്കാന്‍ തയാറാണെന്ന ഹാരിസണ്സിന്റെയും ഇത് സമ്മതമല്ലെന്ന സര്‍ക്കാരിന്റെയും നിലപാടുകളും പരിഗണിച്ചാണ് മുന്‍ ഇടക്കാല ഉത്തരവ് സ്ഥിരപ്പെടുത്തി ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെ തീരുമാനം. അതേസമയം, ഭൂമിയിലെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനും ഭൂമി ഒഴിപ്പിച്ചെടുക്കാനുള്ള അവകാശത്തെ ഈ ഉത്തരവ് ബാധിക്കില്ലെന്ന ഇടക്കാല ഉത്തരവിലെ ഉപാധിയും ഒഴിവാക്കാന്‍ കോടതി തയാറായില്ല.
ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കരുത്: ഹൈക്കോടതി
11:58 PM Jul 23, 2019 | Deepika.com