കോഴിക്കോട്: കേരള ബാങ്ക് റിട്ട.സീനിയര്‍ മാനേജരും അമേച്വര്‍ റേഡിയോ ഓപ്പറേറ്ററുമായ കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി സനില്‍ ദീപ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്. ഷോട്ട് വേവ് റേഡിയോ കേള്‍ക്കുന്നവര്‍ക്കായി കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്റെ ഹാം റേഡിയോയിലുടെ നടത്തുന്ന ബിസിഡിഎക്സ് നെറ്റ് എന്ന പ്രക്ഷേപണമാണ് വേള്‍ഡ് റിക്കാര്‍ഡിലേക്ക് ഇദ്ദേഹത്തിന് ഇടം നേടിക്കൊടുത്തത്. 1988 മുതല്‍ 2019 വരെയുള്ള വിലമതിക്കാനാവാത്ത സേവനം പരിഗണിച്ചാണിതെന്ന് അധികൃതര്‍ അറിയിച്ചു.
ലോകമെമ്പാടും റേഡിയോ സ്റ്റേഷന്റെ ഫ്രീക്വന്‍സി, സമയം, ഭാഷ, എന്നിവ എല്ലാ ഞായറാഴ്ചയും സ്വന്തം ഹാം റേഡിയോവിലൂടെ ഇദ്ദേഹം പ്രക്ഷേപണം നടത്തിവരികയാണ്. 29 വര്‍ഷത്തിനിടെ ഇരുനൂറോളം രാജ്യങ്ങളുമായി ഹാം റേഡിയോ വഴി ബന്ധം സ്ഥാപിക്കുകയും അമേരിക്കന്‍ റേഡിയോ റിലേ ലീഗ് (എആര്ആര്എല് ) ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് മുന്നുതവണ കരസ്ഥമാക്കുകയും ചെയ്തിട്ടുള്ള സനില്‍ ദീപ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്, എഷ്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്, വേള്‍ഡ് റിക്കാര്‍ഡ് ഇന്ത്യ എന്നിവയിൽ ഇടം നേടിയിരുന്നു.
ഇന്ത്യയില്‍ ഗുജറാത്ത് ഭൂകമ്പവേളയിലും ഭോപ്പാല്‍ ദുരന്തമുണ്ടായപ്പോഴുമൊക്കെ വിലമതിക്കാനാവാത്ത സേവനം നല്കിയവരാണ് സനില്‍ ദീപ് ഉള്‍പ്പെടെയുള്ളവര്‍ .
സനില്‍ ദീപിനെ തേടി ലോക റിക്കാര്‍ഡ്
11:42 PM Jul 23, 2019 | Deepika.com