തിരുവനന്തപുരം: സംവരേണതര വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം വരെ സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ശിപാർശ ചെയ്യുന്നതിന് രൂപീകരിച്ച കമ്മിഷൻ, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് പരിഗണിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ചോദ്യാവലി www.lawr eformscommmi ssion.kerala.gov.in/ews എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും സംഘടനകൾക്കും, വ്യക്തികൾക്കും ചോദ്യാവലിക്കുള്ള മറുപടി ewscomm ission@gm ail.com എന്ന ഇ-മെയിൽ വിലാസം മുഖേനയോ ദി ചെയർമാൻ, ഇഡബ്ല്യുഎസ് കമ്മിഷൻ, മൂന്നാംനില, സിഎസ്ഐ ബിൽഡിംഗ്സ്, പുത്തൻചന്ത, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ഓഗസ്റ്റ് 12ന് മുൻപ് സമർപ്പിക്കാം.
ചോദ്യാവലിക്ക് മറുപടി നൽകാം
11:42 PM Jul 23, 2019 | Deepika.com