കണ്ണൂർ: മഴ തുടരുന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർമാർ അറിയിച്ചു.
ആലപ്പുഴ: പ്രഫഷണൽ കോളജ് ഒഴികെ കുട്ടനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാർത്തികപ്പള്ളി താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്നു കളക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകളിൽ മാറ്റമുണ്ടാകില്ല.
കോട്ടയം: അയർക്കുന്നം വില്ലേജിൽ പുന്നത്തുറ സെന്റ് ജോസഫ് സ് ഹൈസ്കൂൾ ഒഴികെ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട: ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ആയിരിക്കുമെന്നു ജില്ലാ കളക്ടർ അറിയിച്ചു.മലപ്പുറം: മലപ്പുറം ജില്ലയിലെ പ്രഫഷണൽ കോളജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.
ചില ജില്ലകളിൽ ഇന്നും അവധി
01:43 AM Jul 23, 2019 | Deepika.com